ഒരു മാസത്തെ വ്രതം കൊണ്ട് സ്ഫുടം ചെയ്ത മനസ്സും ശരീരവുമായി ഈദിനെ വരവേൽക്കാൻ ഒരുങ്ങി വിശാസികൾ. ഇന്ന് ചന്ദ്ര പിറവി ദർശനത്തിന് സാധ്യത ഏറെ ഉള്ളതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് നേരെത്തെ അറിയിച്ചിരുന്നു. ......
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ജയിൽ അധികൃതർക്ക് നിർദ്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചെന്ന് നിമിഷ പ്രിയയാണ് ശബ്ദ സന്ദേശം അയച്ചത്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഗ്രാന്റ് ഈദ് ബസാർ & മെഹന്ദി നൈറ്റ് ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു.ഐ സി സി അശോകഹാളിൽ നടക്കുന്ന ഈദ് ബസാറിൽ കരകൗശല വസ്തുക്കൾ, തുകൽ ഉൽപ്പന്നങ്ങൾ, അനുകരണ ആഭരണങ്ങൾ, റെഡിമെയ്ഡ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ, രുചികരമായ ഇന്ത്യൻ ഭക്ഷണം എന്നിവയുടെ 60 ലധികം ഊർജ്ജസ്വലമായ സ്റ്റാളുകൾ ബസാർ പ്രദർശിപ്പിച്ചു. ഷോപ്പിംഗ് ആനന്ദങ്ങൾക്ക് പുറമേ, ബസാറിൽ ലൈവ് മൈലാഞ്ചി സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട് .മാർച്ച് 29 ശനിയാഴ്ച വരെ ബസാർതുടരും.പ്രവേശനം സൗജന്യമാണ്. ......
എമ്പുരാൻ സിനിമയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ. ആരെയും വേദനിപ്പിക്കാനെടുത്ത ചിത്രമല്ല എമ്പുരാൻ എന്നായിരുന്നു ഗോകുലം ഗോപാലന്റെ പ്രതികരണം. ......
ഭാവിയിൽ മനുഷ്യർക്ക് ആർക്കും ജോലി ചെയ്യേണ്ടി വരില്ലെന്ന് ഇലോൺ മസ്ക്. മനുഷ്യർ ഇന്നുചെയ്യുന്ന എല്ലാ ജോലികളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഏറ്റെടുക്കുമെന്നും അമേരിക്കൻ കോടീശ്വരൻ വ്യക്തമാക്കുന്നു. ......